ലോക്ഡൗണിനെത്തുടര്‍ന്ന് ഓട്ടം നിലച്ച വാഹനങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആംബുലന്‍സാക്കി വിട്ടുനല്‍കി ട്രാവല്‍സ് ഉടമ. ഉണിച്ചിറയില്‍ ട്രാവല്‍സ് നടത്തുന്ന നജീബ് വെള്ളക്കലും
ഭാര്യ സോനം നജീബും ചേര്‍ന്നാണ് വാഹനങ്ങളില്‍ ചിലത് ആംബുലന്‍സ് സേവനത്തിന് വിട്ടുനല്‍കിയത്. സ്ഥാപനത്തിലെ പാലക്കാട് സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ നാട്ടിലെത്തിക്കാന്‍
ഏറെ ബുദ്ധിമുട്ടി. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ജില്ല ഭരണകൂടത്തിെന്റ അനുമതിയോടെ വാഹനത്തില്‍ രൂപമാറ്റം വരുത്തിയാണ് നജീബും ഭാര്യയും കളമശ്ശേരി നഗരസഭക്ക് നല്‍കിയത്.
നിയുക്ത എം.എല്‍.എ പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY