കോവിഡ് വ്യാപനം രൂക്ഷമായി വിപണി അടച്ചുപൂട്ടലില്‍ എത്തിയതോടെ പൈനാപ്പിള്‍ വില ഇടിഞ്ഞു. റമദാന്റെ തുടക്കത്തില്‍ 50 രൂപ വരെ കുതിച്ചുയര്‍ന്ന വില കഴിഞ്ഞദിവസങ്ങളില്‍ ഇടിഞ്ഞ് 18 രൂപ വരെ എത്തി.
പ്രധാന വിപണികളുടെ അടച്ചുപൂട്ടലും നിയന്ത്രണങ്ങളുമാണ് വിലത്തകര്‍ച്ചക്ക് കാരണം. ഇതിനു പുറമെ തൊഴിലാളിക്ഷാമം കൂടിയായതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. വില
യും വില്പനയും കുറയുന്നത് പല കര്‍ഷകരെയും പൈനാപ്പിള്‍ വിളവെടുക്കാതെ തോട്ടത്തില്‍തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. നിലവില്‍ പൈനാപ്പിള്‍ വാങ്ങാന്‍ വാഴക്കുളം
മാര്‍ക്കറ്റില്‍ വ്യാപാരികള്‍ എത്തുന്നില്ല. ലോക്ഡൗണ്‍കൂടി പ്രഖ്യാപിച്ചതോടെ നില കൂടുതല്‍ വഷളാകുന്ന സാഹചര്യമാണ്. വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍നിന്ന് നിത്യേന 150 മുതല്‍ 200 ലോഡ് വരെ കയറ്റിയയച്ചിരുന്നു.
എന്നാല്‍, കോവിഡിെന്റ രണ്ടാം വ്യാപനം രൂക്ഷമായതോടെ ഇത് ശരാശരി 50 ലോഡ് മാത്രമായി കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോവിഡ് മൂലം ഈ മേഖലക്ക് സീസണ് നഷ്ടമാകുന്നത്.