ഓക്സിജൻ ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. സർക്കാർ ഉടമസ്ഥതയിലുള്ള കിങ് കോട്ടി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.
ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റിയതാണ് അപകടത്തിന് കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചവർ. ഞായറാഴ്ച
രോഗികൾക്ക് നൽകുന്ന ഓക്സിജന്റെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഓക്സിജൻ നിറക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഓക്സിജനുമായി
ആശുപത്രിയിലേക്ക് വന്ന ടാങ്കറിന് വഴിതെറ്റുകയായിരുന്നു. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ് ഉടൻ ഓക്സിജൻ ടാങ്കർ കണ്ടെത്തി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഏഴുപേർ മരിക്കുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY