Breaking News

കരുനാഗപ്പള്ളി നഗരസഭയില്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചു…

കരുനാഗപ്പള്ളി നഗരസഭാ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ടെക്നിക്കല്‍ സ്കൂളില്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്റര്‍ ആരംഭിച്ചു.

ബി കാറ്റഗറിയിലുള്ള കൊവിഡ് രോഗികള്‍ക്കാണ് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്.100 കിടക്കകളും 20 ഓക്സിജന്‍ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡ്

ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാരെയും 24 ജീവനക്കാരെയും താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം നഗരസഭയുടെ കീഴില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …