കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ഒരു നഴ്സസ് ദിനം കൂടി. കോവിഡിനെ ചെറുത്ത് തോല്‍പിക്കാന്‍ രാത്രിയോ പകലെന്നോ ഇല്ലാതെ നിസ്വാര്‍ത്ഥ സേവനത്തില്‍ മുകഴുകിയിരിക്കുകയാണ് കേരളത്തിലെ നഴ്സുമാര്‍.
ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി കൊണ്ട് മനസിനും ശരീരത്തിനും വേദനയുള്ള മനുഷ്യരെ ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ധൗത്യമാണ് ലോകത്തെമ്ബാടുമുള്ള നഴ്സുമാര്‍ ചെയ്യുന്നതെന്ന് അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിന് ആശംസ
അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. “മനുഷ്യനെ സേവിക്കാന്‍ നല്ല മനസിന് ഉടമയായവര്‍ക്കേ കഴിയു. സ്വന്തം ദുഃഖങ്ങള്‍ മറന്ന് അപരന്റെ മനസിന് ആശ്വാസമുണ്ടാകുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതാണ് നഴ്സിംഗ്.”
“ലഭിക്കുന്ന ശമ്ബളത്തിന് അനുസരിച്ച് ജോലി ചെയ്യുന്നവരല്ല നഴ്സുമാര്‍ ലഭിക്കുന്ന ശമ്ബളം എത്ര തുച്ഛമായാലും മനുഷ്യരെ പരിചരിക്കുക എന്നതാണ് നഴ്സുമാര്‍ ചെയ്യുന്നത്.” ആരോഗ്യ മന്ത്രി പറഞ്ഞു.
നിപ്പ ബാധിച്ചു മരണപ്പെട്ട സിസ്റ്റര്‍ ലിനിയെ കുറിച്ചും ആരോഗ്യ മന്ത്രി ഓര്‍ത്തു. നിപ്പ ബാധിച്ച് ചികിത്സയില്‍ ആയിരുന്നപ്പോഴും തന്നില്‍ നിന്ന് ആര്‍ക്കും രോഗം ബാധിക്കരുത് എന്നാണ് ലിനി ആഗ്രഹിച്ചത് എന്ന് മന്ത്രി പറഞ്ഞു.
ഒപ്പം കോട്ടയത്ത് ആദ്യമായി കോവിഡ് ബാധിച്ച നേഴ്സ് രോഗം ഭേദമായ ശേഷം തിരികെ കോവിഡ് ഡ്യൂട്ടിയില്‍ പ്രവേശിച്ചതും ആരോഗ്യ മന്ത്രി ഓര്‍ത്തു. “ഈ നഴ്സസ് ദിനത്തില്‍ എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെ രോഗികളെ പരിചരിക്കാനുള്ള ആരോഗ്യം ഉണ്ടാകട്ടെ എന്നുമാണ് ആശംസിക്കാന്‍ ഉള്ളതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.