അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്നു രാവിലെയോടെ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത.
ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമര്‍ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാറ്റിന്റെ
സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ഇന്ന് മുതല്‍ 17 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതി തീവ്ര മഴക്കും സാധ്യത. വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,
കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുളള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
NEWS 22 TRUTH . EQUALITY . FRATERNITY