Breaking News

ആ​ശു​പ​ത്രി​യി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 43കാ​രി​യാ​യ കോ​വി​ഡ് രോ​ഗി മരണത്തിനു കീഴടങ്ങി…

ആ​ശു​പ​ത്രി​യി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 43കാ​രി​യാ​യ കോ​വി​ഡ് രോ​ഗി മരിച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ ന​ഴ്സ് സ്ത്രീ​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച​ത്.

ഒ​രു മാ​സം മു​ന്‍​പാ​ണ് സം​ഭ​വം നടന്നത്. അതേസമയം, വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് പ്ര​തി​യു​ടെ അ​റ​സ്റ്റ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പു​റ​ത്തു​വി​ട്ട​ത്. കോ​വി​ഡ് ബാ​ധി​ച്ച്‌ ഭോ​പ്പാ​ല്‍ മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച്‌ സെ​ന്‍റ​റി​ല്‍

ചി​കി​ത്സ​യി​ല്‍ കഴിയവെയാണ് സ്ത്രീ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​രമായ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ 40കാ​ര​ന്‍ സ​ന്തോ​ഷ് അ​ഹി​ര്‍​വാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭോ​പ്പാ​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് ഇ​യാ​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്.

ഇ​തേ ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു ന​ഴ്സാ​യ യു​വ​തി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​ലി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച​തി​ന് ഇ​യാ​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …