കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ്സ് ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തി. ഒഡിഷ കലിംഗനഗര്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും മൂന്നരയോടെ കൊച്ചി വല്ലാര്‍പാടത്താണ് ട്രെയിന്‍ എത്തിയത്.
118 മെട്രിക് ടണ്‍ ഓക്സിജനാണ് ട്രെയിനില്‍ ഉള്ളത്. നേരത്തെ ഡല്‍ഹിക്ക് അനുവദിച്ചിരുന്ന ഓക്സിജന്‍ ട്രെയിന്‍ അവിടത്തെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുകയായിരുന്നു.
കേരളത്തിന് ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ടാങ്കറുകളില്‍ നിറച്ചാണ്
ഓക്സിജന്‍ ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തിച്ചത്. വല്ലാര്‍പാടത്ത് എത്തിയ ഓക്സിജന്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ടാങ്കറുകളിലാക്കി വിവിധ ജില്ലകളിലേക്ക് അയക്കും.