Breaking News

ആശ്വാസ വാർത്ത; കോവിഡ് വ്യാപനം കുറയുന്നു; കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് രോഗമുക്തി…

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു. പുതുതായി ഇന്ന് 21,402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഒരു ലക്ഷത്തോളം ആളുകളാണ് രോഗമുക്തി നേടിയത്.

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് ഉണ്ടാകുന്നത് ആശ്വാസമാകുകയാണ്. പുതുതായി 99,651 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്.

ഒറ്റ ദിവസം കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. ഒരു ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ

എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 3,62,315 പേരാണ് ചികിത്സയിലുള്ളത്. 18,00,179 ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …