Breaking News

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ മെട്രോമാന്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍. മധുവീരന്‍ കോളനിയിലെ

കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ ഉറപ്പ് പാലിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മധുവീരന്‍ കോളനിയില്‍ എത്തിയത്.

ഇതോടെ ഇവിടുത്തെ നിരവധി കുടുംബങ്ങള്‍ മെട്രോമാന് മുന്നില്‍ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കിത്തരണം,

കുടിശിക തീര്‍ക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ചെല്ലുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഈ സഹായം താന്‍ ചെയ്തു തന്നിരിക്കും എന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.

കോളനിയിലെ ഒന്‍പത് കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള തുകയും, ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശിക തീര്‍ക്കാനുമായി 81,525 രൂപയുടെ ചെക്ക് ഇ ശ്രീധരന്‍ കെഎസ്‌ഇബി

കല്‍പ്പാത്തി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ അയച്ച്‌ നല്‍കി. തുടര്‍ന്ന് വൈദ്യുതി കണക്ഷന്റെ സമ്മതപത്രം നഗരസഭ ഉപാധ്യക്ഷന്‍ ഇ കൃഷ്ണദാസ് വാര്‍ഡ് കൗണ്‍സിലര്‍ വി നടേശന് കൈമാറുകയ്യും ചെയ്തു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …