Breaking News

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം; മില്‍മ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും…

മലബാറിലെ ക്ഷീര സംഘങ്ങളിൽ നിന്ന് ഞായറാഴ്ച മുതൽ മുഴുവൻ പാലും മിൽമ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീരവികസന–മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി നടത്തിയ

ചർച്ചയിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനം. ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്ബുകൾ, വൃദ്ധ സദനങ്ങൾ, കോവിഡ് ആശുപത്രികൾ, അങ്കണവടികൾ എന്നിവടങ്ങളിലൂടെ

സർക്കാർ തലത്തിൽ പാല് വിതരണത്തിനുള്ള നടപടിയുണ്ടാവും. ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറമൊഴിച്ച്‌ മറ്റു ജില്ലകളിൽ പാലിന്റെയും ഇതര ഉല്പ്പന്നങ്ങളുടെയും വിപണനത്തിൽ പുരോഗതിയുണ്ട്.

അതിനാൽ മിൽമയുടെ എറണാകുളം, തിരുവനന്തപുരം യൂണിയനുകൾ മലബാറിൽനിന്ന് പാല് സ്വീകരിക്കാം എന്നറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ദിവസം രണ്ടു ലക്ഷം ലിറ്റര് പാൽ പൊടിയാക്കി നൽകാമെന്ന് തമിഴ്നാട്ടിലെയും

കർണാടകയിലേയും പാൽപ്പൊടി നിർമാണ ഫാക്ടറികളും സമ്മതിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഴുവൻ പാലും സംഭിക്കാന് മിൽമ തീരുമാനിച്ചതെന്ന് മലബാർ മേഖലാ

യൂണിയൻ ചെയർമാൻ കെ എസ് മണിയും എംഡി ഡോ. പി മുരളിയും അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …