Breaking News

യു.ഡി.എഫിനെ അധികാരത്തിലേക്ക്​ തിരികെ കൊണ്ടു വരും ; വി.ഡി സതീശന്‍

വെല്ലുവിളി ഏറ്റെടുത്ത് യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡി​നോട്​​ നന്ദിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

പരമ്ബരാഗത പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് സഹപ്രവര്‍ത്തകരുമായി ആലോചിച്ച്‌ തീരുമാനിക്കും. പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും.

വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവര്‍ത്തനങ്ങള്‍ക്ക്​ എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ അന്തമായി എതിര്‍ക്കുകയെന്നതല്ല

പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം. എന്നാല്‍ സര്‍ക്കാറിന്​ പിഴവുകളുണ്ടാവുമ്ബോള്‍ അത്​ ചൂണ്ടിക്കാട്ടും. മഹാമാരികാലത്ത്​ സര്‍ക്കാറി​നൊപ്പം നിന്ന്​ പ്രതിപക്ഷം പ്രവര്‍ത്തിക്കണമെന്നാണ്​ ജനം ആഗ്രഹിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …