ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കമുള്ള,
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിന്‍ സജീവ ചര്‍ച്ചയാവുകയാണ്.
ഇപ്പോഴിതാ വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് ദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ
രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. പുരോഗമനത്തിന്റെ പേര് പറഞ്ഞ് വര്‍ഷങ്ങളായി ജനങ്ങള്‍ ഒത്തൊരുമയോടെ കഴിയുന്ന നാട്ടില്‍
സമാധാനം തകര്‍ത്ത് നടപ്പാക്കുന്ന ഇത്തരം നടപടികളെ എങ്ങിനെ വികസനമെന്ന് വിളിക്കുമെന്ന് പൃഥ്വിരാജ് ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു.