ഫുട്ബോള്‍ താരം നെയ്മറുമായുള്ള കരാര്‍ റദ്ദാക്കിയതിനെക്കുറിച്ച് വിശദീകരിച്ച്, പ്രമുഖ സ്പോര്‍ട്സ് ഷൂ നിര്‍മ്മാണ ബ്രാന്‍ഡായ നൈക്കി. നൈക്കിയിലെ ഒരു സ്ത്രീജീവനക്കാരി നെയ്മര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇത് വിശ്വാസ യോഗ്യമായ ആരോപണമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹരിക്കാതിരുന്നതിനാലുമാണ് നെയ്മറുമായി 15 വര്‍ഷത്തോളം നീണ്ട കരാര്‍ റദ്ദാക്കിയതെന്ന്
നൈക്കിയുടെ ജനറല്‍ കൗണ്‍സില്‍ ഹിലരി ക്രെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2020ലാണ് നെക്കിയും നെയ്മറും തമ്മില്‍ പിരിഞ്ഞത്. തുടര്‍ന്ന് നൈക്കിയുടെ,എതിരാളികളായ പ്യൂമയുമായി
നെയ്മര്‍ കരാറിലെത്തിയിരുന്നു. 2018ലാണ് നെയ്മറിന്റെ കരാര്‍ റദ്ദാക്കുന്നതിന് കാരണമായ ലൈംഗിക ആരോപണം നടന്നത്.