ലക്ഷദ്വീപില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് ലക്ഷദ്വീപില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.
അഞ്ചു ദ്വീപുകളില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് ജോലി സ്ഥലത്തെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കവരത്തി, മിനിക്കോയ്, കല്‍പെയ്നി, അമനി ദ്വീപുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു. ഈ ദ്വീപുകളില്‍ ഉള്‍പ്പെടെയാണ് ജൂണ്‍ ഏഴ് വരെ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അടച്ചിടല്‍ പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY