സിമന്റ് വില ഇന്ന് ചാക്കിന് 510 രൂപയായി കൂടും. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്റിന്റെ ശരാശരി വില. വിലനിയന്ത്രിക്കുന്നതിനായി
വ്യവസായമന്ത്രി പി.രാജീവ് ഇന്ന് സിമന്റ് കമ്ബനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്. കമ്ബനികള്‍ സംഘടിതമായി വിലകൂട്ടുന്നത് തടയാന്‍
സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം. അടുത്തദിവസം കമ്ബി വിലനിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്
NEWS 22 TRUTH . EQUALITY . FRATERNITY