Breaking News

സൗമ്യയുടെ മകന്റെ പേരില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും; വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും, മന്ത്രിസഭായോഗത്തില്‍ തീരൂമാനം…

ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

നിധിയില്‍  നിന്നാണ് തുക മാറ്റിവയ്ക്കുക. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ, ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ

കൊല്ലപ്പെട്ടത്. സൗമ്യയുടെ  കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ദിവസം നോര്‍ക്കാ റൂട്ട്സ് കൈമാറിയിരുന്നു.

ഇന്ത്യയ്ക്കു പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്നു സൗമ്യ.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …