സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ടുണ്ടെന്നും ഇന്നുതന്നെ കാലവര്‍ഷം ആരംഭിക്കുമെന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റുകള്‍
ശക്തിപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
രാവിലെ 8.30ന് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അതേസമയം കാലാവസ്ഥാവിഭാഗം
ഔദ്യോഗികമായി മണ്‍സൂണ്‍ പ്രഖ്യാപിച്ചിട്ടില്ല. മെയ് 10നു ശേഷം കേരളത്തിലെ 14 സ്റ്റേഷനുകളില്‍ 2.5എംഎം മഴയില്‍ കൂടുതല്‍ തുടര്‍ച്ചയായി രണ്ട് ദിവസം ലഭിച്ചാലാണ് കാലര്‍ഷം ആരംഭിച്ചതായി
പ്രഖ്യാപിക്കുക. അതിനും പുറമെ കാലവര്‍ഷക്കാറ്റിന്റെ ശക്തിയും ഗതിയും കണക്കിലെടുക്കും.
ജൂണ്‍ 5ാം തിയ്യതി വരെ കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം.