Breaking News

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ ബന്ധുക്കള്‍ കൈയോടെ​ പൊക്കി; പിന്നീട് സംഭവിച്ചത്…

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ​ പിടികൂടി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ്​ സംഭവം. വിവാഹദിനത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ്​ യുവാവ്​ വീട്ടിലെത്തിയത്​.

വീട്ടിലെത്തിയ സ്​ത്രീയുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്​ സംശയം തോന്നുകയായിരുന്നു. വീട്ടിലെത്തി നേരെ പെണ്‍കുട്ടിയുടെ മുറിയി​ല്‍ചെന്ന്​ കാമുകിയെ കാണാനായിരുന്നു യുവാവിന്‍റെ തീരുമാനം.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം.

ബന്ധുക്കള്‍ യുവാവിന്‍റെ വിഗ്ഗ്​ എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്​. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ്​ വിവാഹം നടത്തുന്നതെന്ന്​ ബന്ധുക്കള്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …