Breaking News

എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഈ രേഖകള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ സേവനം മുടങ്ങും…

ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). ജൂണ്‍ മാസം 30നകം എല്ലാ ഉപഭോക്താക്കളും പാന്‍ കാര്‍ഡുമായി

ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ സേവനങ്ങള്‍ തടസപ്പെടും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.ട്വിറ്ററിലുള്ള

ബാങ്കിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇത് സബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത് എന്ന കാര്യവും ഗ്രാഫിക്സിന്റെ സഹായത്തോടെയുള്ള സന്ദേശത്തില്‍ വിശദമാക്കുന്നു.

സേവനങ്ങള്‍ മുടക്കമില്ലാതെ ലഭിക്കാനും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഉപഭോക്താക്കാള്‍ പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണം എന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയ

10 നമ്ബറുള്ള കാര്‍ഡാണ് പാന്‍ (PAN) അഥവാ പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ എന്ന് പറയുന്നത്. വ്യക്തികളോ സ്ഥാപനങ്ങളോ നികുതിവെട്ടിപ്പ് നടത്തുന്നത് തടയുന്നതിനുള്ള പ്രധാന സാമ്ബത്തിക രേഖയാണ് പാന്‍.

വലിയ ഇടപാടുകളുടെയും മറ്റും വിവരങ്ങള്‍ പാന്‍ കാര്‍ഡിന്റെ സഹായത്തോടെ ആദായനികുതി വകുപ്പിന് ലഭിക്കുന്നു. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍

നിര്‍ജീവമാക്കപ്പെടും എന്ന് ബാങ്ക് പറയുന്നു. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും

സന്ദേശത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ ഏതൊരു ഉപഭോക്താവിനും ആധാര്‍നമ്ബര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …