Breaking News

ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതിന് ഭാര്യയെയും പെണ്‍മക്കളെയും കിണറ്റില്‍ തള്ളി…

ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും യുവാവ് കിണറ്റില്‍ തള്ളി. മൂത്ത മകള്‍ കിണറ്റില്‍ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം.

ക്രൂരതക്കിരയായ ഇളയ കുഞ്ഞിന് മൂന്നു മാസം മാത്രമായിരുന്നു പ്രായം. ഞായറാഴ്ചയായിരുന്നു സംഭവം. ഭാര്യവീട്ടില്‍നിന്നും കുടുംബത്തെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ഇയാള്‍.

വഴിമധ്യേ, ഒരു കിണറിന് സമീപം ബൈക്ക് നിര്‍ത്തി ഭാര്യയെയും മക്കളെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സഹായത്തിന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച്‌ ഇയാള്‍ സ്ഥലത്തുനിന്നും പോകുകയും ചെയ്തു.

എന്നാല്‍, മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍നിന്നും പിടിച്ച്‌ കയറി. പ്രദേശവാസികള്‍ സഹായത്തിനായി എത്തിയപ്പോഴേക്കും മൂത്ത കുട്ടി മുങ്ങിമരിച്ചിരുന്നു. സംഭവത്തില്‍

പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി. ഇയാള്‍ക്കെതിരെ തെരച്ചില്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു. കൊല്ലുമെന്ന് ഏറെക്കാലമായി ഇയാള്‍ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പ്രതികരിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …