സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത. ജൂണ്‍ 10 മുതല്‍ 12 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.തീരനിവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
10-06-2021 മുതല്‍ 12-06-2021 വരെ: കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.