Breaking News

മണിമലയാറ്റില്‍ കാണാതായ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി…

മണിമലയാറ്റില്‍ കാണാതായ ചങ്ങനാശ്ശേരി താലൂക്കിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എന്‍. പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.

ഇദ്ദേഹത്തെ രക്ഷിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളി ഒപ്പം ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ചങ്ങനാശേരി താലൂക്ക് ഓഫിസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറായിരുന്നു .. അടുത്തിടെയാണ് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്. രണ്ടാംദിനമായ ചൊവ്വാഴ്ച അഗ്നിശമന സേനയുടെ അഞ്ച് യൂനിറ്റുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മണിമലയാറ്റില്‍ കാണാതായ വില്ലേജ് ഓഫിസര്‍ പ്രകാശിനായി ചൊവ്വാഴ്ച പ്രത്യേക സംഘം നടത്തിയ തിരച്ചില്‍. ചങ്ങനാശേരിയിലെ ഓഫിസിലേയ്ക്കു പോകുന്നതിനായാണ് ഇദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിയത്.

തുടര്‍ന്നു, മണിമല പാലത്തില്‍ എത്തി ഇവിടെ ബാഗ് വച്ച ശേഷം ആറ്റില്‍ ചാടുകയായിരുന്നു. ആറ്റിലേയ്ക്ക് ചാടുന്നത് കണ്ട് ഇതുവഴി എത്തിയ ബംഗാള്‍ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി യാനസ് ഇദ്ദേഹത്തെ രക്ഷിക്കാന്‍ ഒപ്പം ആറ്റിലേയ്ക്ക് ചാടി.

എന്നാല്‍, കയ്യില്‍ പിടുത്തം കിട്ടും മുന്‍പ് പ്രകാശന്‍ ആറ്റിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച തിരച്ചില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെ നിര്‍ത്തി.

ബുധനാഴ്ച മണിമല പോലീസ് സ്റ്റേഷന് താഴെയുള്ള ചെക്ക് ഡാമിന്റെ സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്​. തെരച്ചിലില്‍ ഈരാറ്റുപേട്ടയിലെ നന്മ ചങ്ങാതിക്കൂട്ടം പ്രൈവറ്റ്

റെസ്‌ക്യൂ ടീമും ആലപ്പുഴയില്‍ നിന്നുള്ള മറ്റൊരു സംഘവും നേതൃത്വം നല്‍കി. ആറ്റിലെ വെള്ളക്കൂടുതലും കുത്തൊഴുക്കുമാണ് തിരച്ചില്‍ നീളാന്‍ കാരണമായത്​

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …