പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങൾ ഉണ്ടാകുന്നതെന്ന് ഉത്തർപ്രദേശ് വനിതാ കമ്മീഷൻ അംഗം മീനാകുമാരി. ‘പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്.
പെൺകുട്ടികൾ ആൺകുട്ടികളോട് വളരെയധികം നേരം ഫോണിലൂടെ സംസാരിക്കും, പിന്നെ അവരുടെ കൂടെ ഇറങ്ങിപ്പോകും,’ മീന പറഞ്ഞു. അലിഗഢ് ജില്ലയിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച
അദാലത്തിൽ സംസാരിക്കുകയായിരുന്നു മീന. പെണ്മക്കളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും അമ്മമാർ കൂടുതൽ സമയം ചെലവഴിക്കണം.സ്ത്രീകൾക്കെതിരായ ആക്രമണം സമൂഹം
ഗൗരവമായി കാണുന്നില്ലെന്നും മീനാകുമാരി കൂട്ടിച്ചേർത്തു. വീട്ടുകാർ പെൺകുട്ടികളുടെ ഫോണ് പരിശോധിക്കണമെന്നും അവർ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY