Breaking News

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ചു: സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി…

പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പാലക്കാട് ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി. ഇന്നലെയാണ് ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി പട്ടാമ്ബിയിലെ സേവന

ആശുപത്രിയില്‍ വച്ച്‌ ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇന്നലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാനായി എടുക്കും വഴിയാണ് മൃതദേഹത്തില്‍

എലി കടിച്ചത് കണ്ടത്. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച്‌ വികൃതമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി

വീണ ജോര്‍ജ് പാലക്കാട് ഡി.എം.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇന്നു തന്നെ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ആശുപത്രി അധികൃതര്‍

ഇതുവരെ സംഭവത്തെ കുറിച്ച്‌ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. സുന്ദരിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാമ്ബി പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …