ആര്‍സിസിയിലെ ലിഫ്റ്റില്‍നിന്നും വീണ് മരിച്ച കൊല്ലം പത്തനാപുരം സ്വദേശിനി നദീറയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടപടി എടുത്തതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം 15ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നദീറ. അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റ് തുറന്നു കിടന്നതാണ് അപകടത്തിനിടയാക്കിയത്.
ഇതിന് സമീപത്ത് ഒരു പലക ഇട്ടിരുന്നതാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. യുവതി ലിഫ്റ്റിനുള്ളില്‍ കയറുന്നതിനിടെ പലക പൊളിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കേറ്റ ഗുരുതരമായ
പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന് ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ധന കുടുംബാംഗമായ നദീറയ്ക്ക്
മതിയായ നഷ്ടപരിഹാരം ആര്‍സിസി നല്‍കണമെന്ന് കമ്മിഷന് അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെടുകയും ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY