Breaking News

അടുത്ത 2-4 ആഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം ഈ സംസ്ഥാനത്തെ ബാധിച്ചേക്കും; മുന്നറിയിപ്പുമായി ടാസ്‌ക്‌ഫോഴ്‌സ്…

അടുത്ത രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നുദിവസത്തെ ആള്‍ക്കൂട്ടങ്ങളെ സൂചകങ്ങളായി പരിഗണിച്ചുകൊണ്ടാണ്

സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്‌ഫോഴ്‌സ് നിരീക്ഷണങ്ങള്‍

പങ്കുവെച്ചത്. ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംതരംഗത്തെ അപേക്ഷിച്ച്‌ മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും

ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നു. 19 ലക്ഷം കേസുകളായിരുന്നു ഒന്നാംതരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ

കേസുകളാണുള്ളത്. ഇത് എട്ടുലക്ഷത്തിലേക്ക് എത്തിയേക്കാം. ആദ്യ രണ്ടുതരംഗങ്ങള്‍ക്ക് സമാനമായി മൂന്നാംതരംഗത്തിലും പത്തുശതമാനം കേസുകള്‍ കുട്ടികളില്‍നിന്നോ യുവാക്കളില്‍നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നും ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …