തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്ന് പുലര്‍ച്ചെ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് മരിച്ചത്.
കഴിഞ്ഞമാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ അപായ സൂചനാ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാത്തതിനാല്‍ യുവതി അതില്‍ കയറുകയും രണ്ട് നില താഴ്ച്ചയിലേക്ക് പതിക്കുകയുമായിരുന്നു.
വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റ നദീറ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. സംഭവത്തില്‍ ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു
NEWS 22 TRUTH . EQUALITY . FRATERNITY