കെപിസിസി പ്രസിഡന്റായി കെ.സുധാകരന് ചുമതലയേറ്റ ചടങ്ങില്‍ ആള്‍ക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അതേ സമയം ഇക്കാര്യത്തില്‍ കുറച്ച് കൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശഭരിതരായി കെപിസിസി ആസ്ഥാനത്തേക്ക് എത്തിയതാണ് തിരക്ക് കൂടാന്‍ കാരണം. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതിന് എതിരല്ല. എന്നാല്‍ ഇത്തരത്തില്‍ ആളുകള്‍ കൂടുന്ന
സംഭവങ്ങള്‍ ഉണ്ടാകുന്പോള്‍ കേസെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരമാര്ശത്തെപ്പറ്റിയും വി.ഡി.
സതീശന് പ്രതികരിച്ചു. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ലെന്നും അത് സാധാരണ കാര്യമാണെന്നും വി.ഡി.സതീശന് പറഞ്ഞു.