Breaking News

ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്ബോള്‍ അമ്ബതു കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കത വിളമ്ബുന്നവരെ പരിഹസിക്കരുത്…

ബ്രണ്ണന്‍ കോളേജ് പഠന കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും. വിഷയത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു.

ജനം ജീവിക്കാന്‍ നെട്ടോട്ടത്തിലായിരിക്കേ അമ്ബതു കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്ബുന്നവരെ പരിഹസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്ബോള്‍ അന്‍പത് കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്ബുന്നവരെ പരിഹസിക്കരുത്. ഓരോ

ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യന്‍ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും ! അതില്‍ നമ്മള്‍

മലയാളികള്‍ക്കാണ് ആഹ്ലാദിക്കാന്‍ കൂടുതല്‍ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം.
നിങ്ങളുടെയോ ?

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …