കേരളത്തില്‍ എട്ടു ജില്ലകളില്‍ നടന്ന് മരംകൊള്ള കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് ഉന്നതതലങ്ങളില്‍ നടക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരം മുറി നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം.
റവന്യു വകുപ്പും വനം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. കര്‍ഷകന്‍റേയും
ഉദ്യോഗസ്ഥരുടേയും തലയില്‍ കുറ്റം കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ല. മുഖ്യമന്ത്രി, വനം മന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം
പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണോ, അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോ? എന്നും അദ്ദേഹം ചോദിച്ചു.