Breaking News

പശുക്കടത്ത് നടത്തിയെന്ന് ആരോപണം; പട്ടാപ്പകല്‍ മൂന്ന് പേരെ ജനക്കൂട്ടം അടിച്ച്‌ കൊന്നു…

പശുക്കടത്ത് ആരോപിച്ച്‌ ത്രിപുരയില്‍ മൂന്ന് പേരെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗര്‍ത്തലയിലേക്ക് കാലികളുമായി പോവുകയായിരുന്ന സയ്യിദ് ഹുസൈന്‍ (30),

ബിലാല്‍ മിയാഹ് (28), സൈഫുല്‍ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ കാലികളെ കൊണ്ടുപോകുന്ന വിവരം അറിഞ്ഞെത്തിയ അ​ഗ​ര്‍​ത​ല​യി​ലേയ്​ക്ക്​ അ​ഞ്ച്​ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ ട്ര​ക്കിനെ

​ അ​ക്ര​മി​ക്കുകയായിരുന്നുവെന്ന് ​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ കി​ര​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു. സയ്യിദിനെയും ബിലാലിനെയും അവിടെ വച്ച്‌ തന്നെ അക്രമികള്‍ മര്‍ദ്ദിച്ചെങ്കിലും സൈഫുല്‍ ഇസ്ലാം ഓടി രക്ഷപ്പെട്ടു.

എന്നാല്‍, അല്പം അകലെ വച്ച്‌ സൈഫുലിനെയും അക്രമികള്‍ പിടികൂടി. ഇവരെ പിന്നീട് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് അഗര്‍ത്തല ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും മൂവരും മരണപ്പെട്ടിരുന്നു. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …