Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്…

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്. രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ലക്ഷദ്വീപിലെത്തിയതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നടത്തിയ യോഗങ്ങളില്‍ പങ്കെടുത്തതോടെ ഏഴു ദിവസത്തെ ക്വാറന്റീന്‍ ചട്ടം ലംഘച്ചെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.നിരീക്ഷണ കാലയളവില്‍ ക്വാറന്റീനില്‍ കഴിഞ്ഞില്ലെങ്കില്‍

കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഐഷ സുല്‍ത്താനയോട് ചേദ്യം ചെയ്യലിന് നാളെ ഹാജരകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച്‌ നോക്കും

വരെ ദ്വീപില്‍ തങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി നാളെ അവസാനിക്കുകയാണ്. നാളെ രാവിലെ 10.30ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …