Breaking News

ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണ് എലി കടിച്ചതായി പരാതി…

മുംബൈ സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രജവാടി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

രോ​ഗിക്ക് പരിക്കുകളില്ലെന്നും വേറെ പ്രശ്നമൊന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കണ്ണിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീന്‍ വിദ്യാ താക്കൂ‍ര്‍ പ്രതികരിച്ചു. വാ‍ര്‍ഡ് താഴത്തെ നിലയിലാണെന്നും ആശുപത്രിയിലെത്തുന്നവര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രിക്ക് സമീപം

വലിച്ചെറിയുന്നതാണ് സംഭവത്തിന് കാരണമെന്നും ഇവര്‍ പറഞ്ഞു. പലതവണ താക്കീത് നല്‍കിയിട്ടും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് തുടരുകയാണെന്നും ഇവര്‍ പറഞ്ഞു. സഹോദരനെ കാണാന്‍

ആശുപത്രിയില്‍ ചെന്നപ്പോഴാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. അവന്‍ ​ഗുരുതരാവസ്ഥയിലാണ്. എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രി അധികൃതരാകും ഉത്തരവാദികളെന്നും യെല്ലപ്പയുടെ സഹോദരി പറഞ്ഞു. മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …