Breaking News

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും അനധ്യാപകരും കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച്‌ മാതൃക കാട്ടണം: മന്ത്രി വി ശിവന്‍കുട്ടി…

സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച്‌ മാതൃക കാട്ടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വെങ്ങാനൂര്‍ ഗവ.

മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി ആര്യ സെന്‍ട്രല്‍ സ്കൂള്‍ 1988-2002 അലുമ്നി ബാച്ച്‌ സമാഹരിച്ച സ്മാര്‍ട്ട്ഫോണുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

ദേശീയതലത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കാന്‍ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ആകര്‍ഷണീയമാകുന്ന

തരത്തില്‍ ക്രമീകരിക്കണം. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക – സാംസ്കാരിക സംഘടനകളും എന്‍.ജി.ഒകളും ഇടപെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …