സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതൽ ഇളവില്ലെന്നും നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍
കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന
കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് അവലോകന യോഗം ചേര്‍ന്നത്. ടി.പി.ആര്‍ കുറയാത്തതിനേത്തുടര്‍ന്ന് ഇളവുകള്‍ വേണ്ടെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍
നിന്ന് അഞ്ചുശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം, വാരാന്ത്യ ലോക്ക്ഡൗണ്‍ നാളെയും പതിവുപോലെ തുടരും. അതേസമയം ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുണ്ട്.
നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം. ഒരേസമയം 15 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് ഇളവില്ല.
നേരത്തെ, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ സാഹചര്യത്തില്‍ പള്ളികളില്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അവലോകന യോഗത്തില്‍ വിലയിരുത്തി