കോഴിക്കോട് രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര ഫ്‌ളൈഓവറിന് താഴെ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന
കോട്ടയം സ്വദേശികളായ ശ്യാം.വി.ശശി, ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും നേര്‍ക്കുനേര്‍
കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് ഇരുവരും മരിച്ചത്. ജീപ്പില്‍ സാനിട്ടൈസറും ഗ്ലൗസുമാണ് ഉണ്ടായിരുന്നത്.
ജീപ്പിലെ യാത്രക്കാര്‍ സാനിട്ടൈസറും ഗ്ലൗസും വില്‍പ്പന നടത്തുന്നതിനായി സ്റ്റോക്കെടുത്ത് മടങ്ങുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.