Breaking News

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു: ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ തകര്‍ന്നു വീണ് 4 മരണം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന M – 17 ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നു.

ഇതില്‍ ബിപിന്‍ റാവത്തിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ അതീവ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് സൈനിക ഉദ്യോഗസ്ഥരടക്കം 14 പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാര്‍ തന്നെയായിരുന്നു.

ബിപിന്‍ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തില്‍ ദില്ലിയില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്‍്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ദില്ലിയില്‍ ചേരും. അപകടത്തെക്കുറിച്ച്‌ വിശദ വിവരങ്ങള്‍ നല്‍കാന്‍ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് തന്നെ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …