Breaking News

BIG ALERT: എടിഎം ഉപയോഗം നാലു തവണ, പാചകവാതക വിലയിൽ മാറ്റം; അറിയാം നാളെ നിലവില്‍ വരുന്ന 7 പ്രധാന മാറ്റങ്ങള്‍…

ബാങ്കിങ്, ഡ്രൈവിങ് ലൈസന്‍സ്, ആദായ നികുതി, പാചകവാതകം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരികയാണ്. ബാങ്കിങ് മേഖലയില്‍

എസ്ബിഐയിലാണ് പ്രധാനമാറ്റങ്ങള്‍. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് ഈ സാമ്ബത്തിക മാറ്റങ്ങള്‍. ഇവയ്ക്കു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കിയിട്ടുണ്ട്. മറ്റു മേഖലകളിലെ പ്രധാന മാറ്റങ്ങളും പരിശോധിക്കാം.

1. എസ്ബിഐ എടിഎം ഉപയോഗം നാലു തവണ, ചെക്ക് 10 എണ്ണം

സീറോ ബാലന്‍സ് അക്കൗണ്ട് എന്നറിയപ്പെടുന്ന ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ന്നോ എ.ടി.എമ്മുകളില്‍നിന്നോ

മാസത്തില്‍ നാല് തവണ മാത്രമായിരിക്കും നാളെ മുതല്‍ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുക. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം.

ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ചെക്ക്‌ ലീഫ് ഉപയോഗത്തിനുള്ള അവസരം നാളെ മുതല്‍ പരിമിതമായിരിക്കും. ഒരു സാമ്ബത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫ് മാത്രമായിരിക്കും സൗജന്യമായി ലഭിക്കുക.

കൂടുതല്‍ ചെക്ക് ലീഫ് വേണ്ടവര്‍ പണം നല്‍കണം. 10 ചെക്ക് ലീഫിന് 40 രൂപയും ജിഎസ്ടിയും 25 എണ്ണത്തിന് 75 രൂപയും ജിഎസ്ടിയും ഈടാക്കും. അടിയന്തിര ആവശ്യത്തിനുള്ള ചെക്കിന് 10 ലീഫിന് 50 രൂപയും ജിഎസ്ടിയും നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത്തരം നിരക്കുകളൊന്നും ബാധകമല്ല.

2. സിന്‍ഡിക്കേറ്റ് ബാങ്ക് കോഡുകളില്‍ മാറ്റം

കാനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖകളുടെ ഐ.എഫ്.എസ്. കോഡുകള്‍ മാറും. സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ ഇടപാടുകള്‍ സുഗമമാക്കാന്‍ പുതിയ ഐ.എഫ്.എസ്. കോഡുകള്‍ മനസിലാക്കണം.

3. കോര്‍പറേഷന്‍, ആന്ധ്രാ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുതിയ ചെക്ക് ബുക്ക്

കഴിഞ്ഞവര്‍ഷം യൂണിയന്‍ ബാങ്കില്‍ ലയിച്ച കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ നാളെ മുതല്‍ അസാധുവാകും. ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടത് യൂണിയന്‍ ബാങ്കിന്റെ സുരക്ഷാ സവിശേഷതകളുള്ള ചെക്ക് ബുക്ക്.

4. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ടിഡിഎസ്

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദ്യ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍നിന്ന് നാളെ മുതല്‍ ഇരട്ടി ടി.ഡി.എസ് ഈടാക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വര്‍ഷം 50,000 രൂപയ്ക്കു മുകളില്‍

ടി.ഡി.എസ് നല്‍കിയിട്ടും റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇതു ബാധകം. 2021 ലെ ധനകാര്യ നിയമപ്രകാരം ഇത് ആദായനികുതി ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5. വിവാദ് സേ വിശ്വാസ് പദ്ധതി ഓഗസ്റ്റ് 31 വരെ

കോവിഡ് സാഹര്യത്തില്‍, ‘വിവാദ് സേ വിശ്വാസ്’ പദ്ധതി പ്രകാരം പലിശ കൂടാതെ നികുതിയടക്കാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. ഓഗസ്റ്റ് 31 വരെ പണമടയ്ക്കാം.

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതിയും സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

6. പാചകവാതക സിലിണ്ടര്‍ വില പരിഷ്‌കരണം

ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വില നാളെ മുതല്‍ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. എല്‍പിജി വിലവര്‍ധന സംബന്ധിച്ച്‌ എണ്ണക്കമ്ബനികള്‍

ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വില പരിഷ്‌കരണം നാളെയുണ്ടാകുമെന്നാണ് പരക്കെകരുതപ്പെടുന്നത്.

7. ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍

ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഇനി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ പോവേണ്ടതില്ല. വീട്ടിലിരുന്ന് ഓണ്‍ലൈനായി നേടാം.

ലേണേഴ്‌സ് ലൈസന്‍സിന് അപേക്ഷ നല്‍കി ഏഴുദിവസത്തിനകം ട്രാഫിക് സിഗ്‌നല്‍ പരിചയം, സുരക്ഷിത ഡ്രൈവിങ്, ഡ്രൈവറുടെ ചുമതലകള്‍ എന്നിവ സംബന്ധിച്ച ഓണ്‍ലൈന്‍ വീഡിയോ

കാണണം. അപേക്ഷകര്‍ക്കു നല്‍കുന്ന ഐഡി ഉപയോഗിച്ചാണ് വിഡിയോ കാണാന്‍ കഴിയുക. തുടര്‍ന്ന് ഏഴു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി പരീക്ഷയെഴുതാം. നേരത്തെ കണ്ട വിഡിയോ

അടിസ്ഥാനമാക്കിയുളളതായിരിക്കും ചോദ്യങ്ങള്‍. ലേണേഴ്‌സ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …