കൊവിഡ് വൈറസ് പകരുന്ന രോഗികളും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളെ ക്രിട്ടിക്കല്‍
കണ്ടെയ്ന്‍മെന്റ് സോണ്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കിയാണ് നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന 60 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും
മൂന്ന് രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായും കോര്‍പ്പറേഷന്‍ പരിധിയില്‍ 30 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 10 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ്
സോണായും ഇതിനോടകം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 88 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇവിടങ്ങളില്‍ 18 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. തിരുവനന്തപുരത്ത് പത്തിടങ്ങളിലാണ് ടി.പി.ആര്‍. 18 ന് മുകളിലുള്ളത്. അമ്ബൂരി, ചിറയിന്‍കീഴ്,
കള്ളിക്കാട്, മലയിന്‍കീഴ്, മണിക്കല്‍, പഴയകുന്നമ്മേല്‍, ചെറുന്നിയൂര്‍. കടക്കാവൂര്‍, കള്ളിയൂര്‍, മംഗലപുരം, മുടക്കല്‍, വിളവൂര്‍ക്കല്‍ എന്നിവിടങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.
മറ്റ് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണുള്ള തദ്ദേശഭരണസ്ഥാപനങ്ങള്‍ ചുവടെ
കൊല്ലം (6)
ഇട്ടിവ, മൈനാഗപ്പള്ളി, തലവൂര്‍, കുമ്മില്‍, പൂതക്കുളം, വെസ്റ്റ് കല്ലട
പത്തനംതിട്ട (4)
ആറന്മുള, റാന്നി അങ്ങാടി, കുന്നന്തനം, വടശ്ശേരിക്കര
ആലപ്പുഴ (2)
കുന്തിത്തോട്, പെരുംപാലം
കോട്ടയം (1)
മടപ്പള്ളി
ഇടുക്കി (2)
മാങ്കുളം, വന്നപ്പുരം
എറണാകുളം (8)
അമ്ബല്ലൂര്‍, എടത്തല, കുന്നത്തുനാട്, തുറവൂര്‍, ചൂര്‍ണ്ണിക്കര, ഏലൂര്‍ (എം), പായിപ്ര, വടക്കേക്കര
തൃശ്ശൂര്‍ (2)
പുന്നയൂര്‍ക്കുളം, വലപ്പാട്
പാലക്കാട് (21)
അലനല്ലൂര്‍, ആനക്കര, ചിറ്റൂര്‍, തത്തമംഗലം (എം), കിഴക്കഞ്ചേരി, കൊഴിഞ്ഞാംപാറ, മറുതരോട്, ഓങ്ങല്ലൂര്‍, പൊല്‍പ്പുള്ളി, തിരുമിട്ടക്കോട്, തൃത്താല,ആലത്തൂര്‍, അയിലൂര്‍, കാപ്പൂര്‍, കാവശ്ശേരി, കൊപ്പം, ലക്കിടി-പേരൂര്‍, നല്ലേപ്പിള്ളി, പെരുവെമ്ബ, പുതൂര്‍, തിരുവേഗപ്പുറ
മലപ്പുറം (12)
ആലിപ്പറമ്ബ, ഏലംകുളം, മേലാറ്റൂര്‍, പൊന്നാനി (എം), താനൂര്‍ (എം), വെളിയങ്കോട്, എടയൂര്‍, കണ്ണമംഗലം, നന്നംമുക്ക്, പോരൂര്‍, തവനൂര്‍, വണ്ടൂര്‍
വയനാട് (2)
അമ്ബലവയല്‍, പൊഴുതന
കോഴിക്കോട് (2)
ഒളവണ്ണ, തുറയൂര്‍
കണ്ണൂര്‍ (4)
കരിവെള്ളൂര്‍ പെരളം, പെരളശ്ശേരി, പരിയാരം, രാമന്തളി
കാസര്‍കോട് (7)
ബേഡഡ്ക, മധൂര്‍, മുളിയാര്‍, ഉദുമ, ചെങ്ങല, മഞ്ചേശ്വരം, പുള്ളൂര്‍ പെരിയ
ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293 ഉം പ്രദേശങ്ങളാണുള്ളത്.