Breaking News

അര്‍ജുന്‍ ആയങ്കി അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ അയങ്കിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട്

കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. അന്തര്‍ സംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണ്

അര്‍ജുന്‍ ആയങ്കി എന്നാണ് കസ്റ്റംസിന്റെ നിലപാട്. അര്‍ജുന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. കരിപ്പൂര്‍ കേന്ദ്രീകരിച്ച്‌ നടന്ന സ്വര്‍ണക്കടത്തില്‍ നിരവധി പേര്‍ പങ്കാളികളാണ്.

ഇതുമായി ബന്ധപ്പെട്ട പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ വന്‍ തോതില്‍ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷക്ക് ഭീഷണിയാണ് പ്രതികള്‍. കേസില്‍ ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …