സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്. ക്ലബ് വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ 25ന് അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി എയില്‍ ടോപ് സ്കോറര്‍ ആയിരുന്നു. അടുത്ത വര്‍ഷം ജൂണിലാണ് പോര്‍ചുഗീസ് താരത്തിന്റെ കരാര്‍ അവസാനിക്കുന്നത്.
തന്നെ സൂപ്പര്‍ താരമാക്കി വളര്‍ത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലോ സ്പോര്‍ടിങ് ക്ലബിലോ എത്തി ബൂട്ട് അഴിക്കണമെന്നാണ് ഓരോ റൊണാള്‍ഡോ ആരാധകനും ആഗ്രഹിക്കുന്നത്.
അരങ്ങേറ്റക്കാരനായ പരിശീലകന് ആന്ദ്രേ പിര്‍ലോക്ക് കീഴില്‍ നിരാശാജനകമായ പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ യുവന്റസ് പുറത്തെടുത്തത്. സീരി എ കിരീടം
ഇന്റര്മിലാന് മുന്നില്‍ അടിയറ വെച്ചതിന് പിന്നാലെ താരം യുവന്റസ് വിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.