ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ ഏത് താരത്തിനാണ് കോവിഡ് ബാധിച്ചത് എന്നതില്‍ വ്യക്തത ഇല്ലായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനാണ് കോവിഡ് പോസിറ്റീവ്
ആയതെന്ന് പി ടി ഐ സ്ഥിരീകരിച്ചിരിക്കുകയാണ്. പന്തിനെ ബാധിച്ചിരിക്കുന്നത് കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആണെന്നാണ് ലഭ്യമാകുന്ന വിവരം.
താരത്തിന് ആദ്യം തൊണ്ട വേദന അനുഭവപ്പെടുകയും അതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താരവുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സഹതാരങ്ങളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. അവര്‍ മൂന്ന് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ബി സി സി ഐ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമായി ചേര്‍ന്നാണ് ഈ സൗകര്യം
ഒരുക്കിയത്. ഇന്ത്യന്‍ ടീമിനൊപ്പം പന്ത് ഡര്‍ഹത്തിലേക്ക് യാത്രയാകില്ലെന്നും ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. താരത്തിനെ വീണ്ടും ജൂലൈ 18ന് ടെസ്റ്റ് ചെയ്യുമെന്നും
മറ്റു താരങ്ങളാരും പോസിറ്റീവ് അല്ലെന്നും അദ്ദേഹം അറിയിച്ചു. റിഷഭ് പന്തിന് കോവിഡ് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എതിരെ
ശക്തമായ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. പന്തിന്റെ നിരുത്തരവാദപരമായ സമീപനം എന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.