Breaking News

പെണ്‍സുഹൃത്തിനോട് സംസാരിച്ചു; കുമളിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമര്‍ദനം…

പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് നേരെ അഞ്ചംഗസംഘത്തിന്റെ ക്രൂരമര്‍ദനം. കുമളി റോസാപ്പൂക്കണ്ടത്ത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍സുഹൃത്തിനോട് സംസാരിച്ചത്

ചോദ്യം ചെയ്ത് അഞ്ചംഗസംഘം പതിനാറും പതിനേഴും വയസുള്ള രണ്ട് വിദ്യാര്‍ഥികളെയാണ് കെട്ടിയിട്ട് മര്‍ദിക്കുകയും, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തത്. വിദ്യാര്‍ഥികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച്‌

അവരുടെ കൈകള്‍ കൂട്ടിക്കെട്ടിയിട്ട് കമ്ബിവടിയും ബീയര്‍ കുപ്പികളും ഉപയോഗിച്ചായിരുന്നു അഞ്ചംഗസംഘത്തിന്റെ മര്‍ദനം. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും, സ്വര്‍ണമാലയും സംഘം തട്ടിയെടുത്തതായി

വിദ്യാര്‍ഥികള്‍ പറഞ്ഞു. മുഖത്തും പുറത്തും പരിക്കേറ്റ ഇരുവരും കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘം ബീയര്‍ കുപ്പി പൊട്ടിച്ചു കഴുത്തില്‍ കുത്തിപ്പിടിച്ചു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …