Breaking News

ഇറ്റാലിയൻ ​ഗോളി ജിയാന്‍ല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി…

എസി മിലാന്‍ വിട്ട ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ല്യൂജി ഡൊന്നരുമ്മ പിഎസ്ജിയുമായി കരാര്‍ ഒപ്പുവെച്ചു. 2026 ജൂണ്‍ വരെയുള്ള അഞ്ച് വര്‍ഷ കരാറിലാണ് 22കാരനായ ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്.

മെഡിക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ താരം ക്ലബുമായി കരാറില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. വമ്ബന്‍ ക്ലബിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ വെല്ലുവിളി

ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഇറ്റാലിയന്‍ കീപ്പര്‍ പറഞ്ഞു. എസി മിലാനു വേണ്ടി 16 വയസും 242 ദിവസവും പ്രായമുള്ളപ്പോള്‍ സീരി എയില്‍ അരങ്ങേറ്റം നടത്തിയ ഡൊന്നരുമ്മ 251 മത്സരങ്ങളില്‍ ഗോള്‍ വല കാത്തിട്ടുണ്ട്. ടീമിനെ കഴിഞ്ഞ സീസണില്‍ സീരി എയില്‍ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച താരം കൂടിയാണ് ഡൊന്നരുമ്മ. കൂടാതെ 2020 യൂറോ കപ്പില്‍ ഇറ്റലിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച താരം കൂടിയാണ് ഡൊന്നരുമ്മ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …