Breaking News

രണ്ടാം തവണയും മിനിറ്റുകൾക്കകം ഈ ബൈക്കുകള്‍ മുഴുവനും വിറ്റുതീർന്നു…

2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ആവശ്യക്കാര്‍ കൂടിയതിനെ തുടർന്ന് ബൈക്കിന്‍റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ ബൈക്കിന്‍റെ ബുക്കിംഗ് കമ്പനി വീണ്ടും തുടങ്ങി. പക്ഷേ വിൽപ്പന തുടങ്ങി മിനിട്ടുകൾക്കകം ബുക്കിംഗ് വീണ്ടും അവസാനിപ്പിച്ചിരിക്കുകയാണ്

​ റിവോൾട്ട്​ ഇ വി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബുക്കിംഗ്​ തുടങ്ങി മിനിട്ടുകള്‍ക്കകം കമ്പനി ബുക്കിംഗ് തൽക്കാലത്തേക്ക്​ നിർത്തിവച്ചതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിവോൾട്ടി​ന്‍റെ ഇലക്​ട്രിക്​ ബൈക്കായ RV 400​ന്‍റെ ഓൺലൈൻ  ബുക്കിംഗാണ്​ വ്യാഴാഴ്​ച ഉച്ചയ്ക്ക് 12 മണിക്ക്​ ആരംഭിച്ചത്​. എന്നാൽ അധികനേരം ബുക്കിംഗ്​ നീണ്ടുനിന്നില്ല.

തുടങ്ങി മിനിട്ടുകൾക്കകം ബുക്കിംഗ്​ പൂർത്തിയാകുകയായിരുന്നു. ആർ‌വി 400 ​ന്‍റെ ആദ്യഘട്ട ബുക്കിംഗും​ വെറും രണ്ട് മണിക്കൂറിനുള്ളിൽ

അവസാനിപ്പിച്ചിരുന്നു. പരമാവധി ഓർഡർ ലഭിച്ചതിനെതുടർന്നായിരുന്നു​ അന്നും ബുക്കിംഗ്​ നിർത്തിയത്​. ആദ്യഘട്ടത്തിൽ ബൈക്ക്​​ ബുക്ക്​ ചെയ്​തവർക്ക്​ 2021 സെപ്റ്റംബർ മുതൽ ഡെലിവറി ലഭിക്കുമെന്നാണ്​ കമ്പനി വാഗ്​ദാനം

ചെയ്​തിരിക്കുന്നത്​. ഫെയിം 2 സബ്​സിഡി സ്‍കീമി​ന്‍റെ ആനുകൂല്യത്തോടെയാണ് റിവോൾട്ട് RV400 ഇലക്ട്രിക് ബൈക്ക് എത്തുന്നത്. ഫെയിം 2 സബ്‍സിഡി തുക സർക്കാർ ഉയർത്തിയതിനെ തുടർന്ന് കമ്പനി ബൈക്കി​ന്‍റെ വില 28,000 രൂപവരെ

കുറച്ചിരുന്നു. 3kW മോട്ടോറുള്ള റിവോൾട്ട് RV 400 -ൽ 72V, 3.24kWh ലിഥിയം അയൺ ബാറ്ററിയാണ് വരുന്നത്. ഇതിന് പരമാവധി 85 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. റിവോൾട്ട് RV 300 -ൽ 1.5 kW (ഹബ് മോട്ടോർ),

60V, 2.7kWh ലിഥിയം അയൺ ബാറ്ററി ലഭിക്കുന്നു. 180 കിലോമീറ്റർ ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നു. രണ്ട് ബൈക്കുകളിലും ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ലഭ്യമാണ്.

ജിയോഫെൻസിങ്​, കസ്റ്റമൈസ്​ഡ്​ ശബ്​ദങ്ങൾ, ബൈക്ക്​ ഡയഗ്നോസ്റ്റിക്​സ്​, ബാറ്ററി നില, സവാരി ഡാറ്റ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്ന ‘മൈ റിവോൾട്ട്’ കണക്റ്റിവിറ്റി ആപ്ലിക്കേഷനും ഈ ബൈക്കില്‍ ഉണ്ട്.

യുഎസ്​ഡി ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ്​ സസ്​പെൻഷൻ

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …