കര്‍ക്കിടകം പിറന്നതോടെ തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ 15 ആനകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൊതുജനങ്ങള്‍ക്കും
ഈ വര്‍ഷം പ്രവേശനം അനുവദിച്ചിരുന്നില്ല. 4 വര്‍ഷത്തിലൊരിക്കലുള്ള ഗജപൂജയും ഇത്തവണ നടന്നു. തൃശൂര്‍ പൂരത്തിന് ശേഷം വടക്കുംനാഥന്റെ മണ്ണില്‍ ഏറ്റവും അധികം ആനകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് കര്‍ക്കിടകം
ഒന്നിന് നടക്കുന്ന ആനയൂട്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന എഴുപതിലധികം ആനകള്‍ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. ആയിരക്കണക്കിന് ആളുകളും സാക്ഷികളാകാറുണ്ട്.
എന്നാല്‍ ഈ വര്‍ഷം കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ 15 ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെയാണ് ആനയൂട്ട് നടന്നത്. പാപ്പാന്‍മാരും ക്ഷേത്ര ഭാരവാഹികളും ഉള്‍പ്പടെ 50 പേര്‍ക്കാണ്
പ്രവേശനം നല്‍കിയത്. പുലര്‍ച്ചെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശേഷം 4 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഗജപൂജ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണ നമ്ബൂതിരിപ്പാടിന്റെ
നേതൃത്വത്തില്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി കൊറ്റംപ്പള്ളി നാരായണന്‍ നമ്ബൂതിരി കുട്ടി കൊമ്ബന്‍ വാര്യത്ത് ജയരാജിന് ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു.