Breaking News

കളമശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവ് പിടികൂടി….

വാളാഞ്ചേരിയില്‍ നിന്ന്ഫിയറ്റ് പുന്തോ കാറില്‍ വില്പനക്കു കൊണ്ടുവന്ന 30 കിലോ കഞ്ചാവ് പിടികൂടി. കളമശേരി ഡെക്കാത്തലന് മുന്‍വശമുള്ള റോഡില്‍ വച്ച്‌ തൃശൂര്‍ പുതുക്കാട്,

ചെങ്ങല്ലൂര്‍ തച്ചംകുളം അഭിലാഷ് (29),  തൃശൂര്‍ മരോട്ടിച്ചാല്‍ മാന്നാ മംഗലം തെക്കേതില്‍ ഷിജോ (26) , പാലക്കാട് ആലത്തൂര്‍ മുല്ലശ്ശേരി ഷിജു (43) , എന്നിവരെയാണ് അറസ്റ്റു ചെയ്തത്. രണ്ട് കിലോ വീതം 15 പൊതികള്‍ കവറിലാക്കിയ നിലയില്‍ കാറിന്‍്റെ ഡിക്കിയില്‍

വച്ച്‌ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് പോലീസ് പിടികൂടിയത് പോലീസും നാര്‍കോട്ടിക് സെല്ലും , ഷാഡോ പൊലീസും സംയുക്തമായ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്. നാര്‍കോട്ടിക് സെല്‍

എ. സി.പി.അബ്ദുള്‍ സലാം ,തൃക്കാക്കര എ .സി .പി. ബേബി, കളമശേരി പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ ഇന്നലെ വൈകീട്ട് ആറരയോടെ

പിടികൂടിയത്. മെഡിക്കല്‍ പരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …