കടകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ സമ്ബ്രദായം ഏര്‍പ്പെടുത്തണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച് കച്ചവടക്കാരെ നിര്‍ദേശിച്ചതായി കോഴിക്കോട് സൗത്ത് ഡി.സി.പി സ്വപ്നില്‍ എം. മഹാജന്‍ വ്യക്തമാക്കി.
നിയമ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കൂടുതല്‍ പൊലീസിനെ ഏര്‍പ്പടക്കിയിട്ടുണ്ട് . മിഠായിത്തെരുവടക്കമുള്ള കേന്ദ്രങ്ങളില്‍
പ്രവേശനം നിയന്ത്രിതമാക്കാനും പൊലീസ് നീക്കമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തില്‍ വന്‍ തിരക്കനുഭവപെട്ടതിനെ തുടര്‍ന്നാണ് ഇത്തരം നടപടികളുമായി പോലീസ് മുന്നോട്ടുവന്നത്. മൂന്നുദിവസം
ലോക്ഡൗണ്‍ ഇളവുനല്‍കിയതിനാല്‍ തിരക്കുവര്‍ധിക്കുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുട്ടികളെ കൂട്ടി ഷോപ്പിങ്ങിന് വരാന്‍ പാടില്ലെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി