രാജ്യത്ത് 24 മണിക്കൂറിനിടെ 38,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 499 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായത്. 38,660 പേര് കൂടി രോഗമുക്തി നേ. വാക്സിനേഷന് 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
40,64,81,493 പേര്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്. കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകള്‍ അടക്കം 30 ദിവസത്തേയ്ക്കുള്ള
ബഫര്‍ സ്റ്റോക്കിന് രൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. റെംസിഡിവിര് അടക്കമുള്ള അവശ്യമരുന്നുകളാണ് സ്റ്റോക്ക് ചെയ്യുക. ഇതിന് പുറമേ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പാരസെറ്റമോള്‍, ആന്റിബയോട്ടിക്സ് എന്നിവയും ശേഖരിക്കും